കൊടുവള്ളി: അമ്മയോടിച്ച കാര്‍ തട്ടി മകള്‍ക്ക് ദാരുണാന്ത്യം. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ നസീറിന്റെ മകള്‍ മൂന്നര വയസുകാരി മറിയം നസീര്‍ ആണ് ദാരുണമായി മരണപ്പെട്ടത്.
കൊടുവള്ളി നെല്ലാംങ്കണ്ടി ആലപ്പുറായിൽ ഉമ്മയുടെ വീട്ടുമുറ്റത്ത് വെച്ചാണ് അപകടം. മാതാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പടിയിലിരിക്കുകയായിരുന്ന മകളുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് വിദേശത്താണ്. പിതാവും സഹോദരനും നാട്ടിലേക്ക് തിരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ ഈങ്ങാപ്പുഴ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. സഹോദരൻ: യാരിസ്.22