താരമായി പാമ്പാടിക്കാരി ! കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മൂന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗ്രേറ്റ സജി തുമ്പയിൽ


പാമ്പാടി : മരങ്ങാട്ടുപിള്ളി:മൂന്നാം ക്ലാസ് മുതൽ ചിത്രരചന മൽസരത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടുവെങ്കിലും ഗ്രേറ്റ സജി പിൻമാറിയില്ല. ഈ തവണ മരങ്ങാട്ടുപിള്ളി യിൽ നടന്ന കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലാം വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്,കാർട്ടൂൺ, ഡിജിറ്റൽ പെയിന്റിങ്ങ് എന്നീ മത്സര ഇനങ്ങളിൽ എ ഗ്രേഡിൽ ഒന്നാം സ്ഥാനത്തിനർഹയായി ഗ്രേറ്റാ സജി. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ CBSE vidyaniketan Plus two വിദ്വാർത്ഥിനി ആണ് ഗ്രേറ്റ. പാമ്പാടി തുമ്പയിൽ തുമ്പയിൽ കൊടച്ചം കോട്ട് വീട്ടിൽ സജി മാത്യുവിൻ്റെയും ഫേബസജിയുടെയും മകളാണ്.ഏക സഹോദരൻ ജോയൽസജി.
أحدث أقدم