വിഎസിനെ സന്ദര്‍ശിച്ച്‌ ഗവര്‍ണർ


 തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു.

കുടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല
രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ വിഎസിനെ കാണാനെത്തിയത്. 

 വിഎസിന്റെ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ എത്താന്‍ ഗവര്‍ണര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഇന്ന് തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.


أحدث أقدم