ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ന്യൂയോർക്ക് നഗരവാസികളായ രണ്ട് ലക്ഷത്തിലധികം വരുന്ന ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ്, ജൈന സമുദായക്കാർക്കായി ദീർഘ കാലം മുൻപ് തന്നെ നടപ്പിലാക്കേണ്ട തീരുമാനമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത് എന്ന് മേയർ തന്റെ പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു.
ദീപാവലിയെക്കുറിച്ച് വിദ്യാർത്ഥികൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പുതിയ നിയമം ഏറെ സഹായകരമാകുമെന്നും ന്യൂയോർക്ക് മേയർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജനായ ന്യൂയോർക്ക് നിയമസഭാംഗം ‘ജെന്നിഫർ രാജ് കുമാറിന്റെ’ നിർദേശപ്രകാരമാണ് ദീപാവലി ന്യൂയോർക്കിലെ സ്കൂളുകളിൽ ആഘോഷങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
പുതിയ നിയമമിർമാണം നടത്തുന്നത് വരെ സ്കൂൾ കലണ്ടറിൽ ദീപാവലി ഔഗ്യോഗിക അവധിയായി ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്ന് 1990 മുതൽ സ്കൂളുകൾ ആചരിച്ച് വന്ന ‘ബ്രൂക്ക്‌ലിൻ സ്കൂൾ ഡേ’യിലെ അവധി മാറ്റി ദീപാവലിയെ ആ സ്ഥാനത്ത് ഉൾപ്പെടുത്തുകയായിരുന്നു.1829 മുതൽ നിലവിലുള്ള ‘ബ്രൂക്ക്‌ലിൻ സ്കൂൾ ഡേ’ ദീപാവലിയെ അപേക്ഷിച്ച് കാലഹരണപ്പെട്ട ആഘോഷമാണെന്ന് രാജ് കുമാർ അഭിപ്രായപ്പെട്ടു.