കടപ്ലാമറ്റം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കടപ്പൂര്‍ വടുകുളം പുറ്റനാല്‍ വിനോദ് മോഹനനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ ളാലം തോട്ടിലേയ്ക്ക് ചാടിയത്.
ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി