പീരുമേട്: ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണറുടെ ഭാഗത്ത് നിന്ന് വരുന്നത്. പീരുമേട്ടിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വാക്കുകൾ.
സർക്കാരിനെ ഭീഷണിപ്പെടുത്തുകയാണ് ഗവർണർ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.