ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു; സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണ്: മന്ത്രി വി. ശിവന്‍കുട്ടി


പീരുമേട്: ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയാണ് ​ഗവർണർ ചെയ്യുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ​ഗവർണറുടെ ഭാ​ഗത്ത് നിന്ന് വരുന്നത്. പീരുമേട്ടിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വാക്കുകൾ. 

സർക്കാരിനെ ഭീഷണിപ്പെടുത്തുകയാണ് ​ഗവർണർ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു. 
أحدث أقدم