ബത്തേരിയിൽ ജനവാസ കേന്ദ്രങ്ങളിൽ കടുവ; ദൃശ്യം സിസിടിവിയിൽ പതിഞ്ഞു: വിശദാംശങ്ങൾ വായിക്കുക





വയനാട് : 
സുല്‍ത്താന്‍ബത്തേരി ടൗണിന് സമീപത്തെ ജനാവസ മേഖലകളില്‍ കടുവയിറങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് മണിച്ചിറ, ദൊട്ടപ്പന്‍കുളം പ്രദേശങ്ങളില്‍ കടുവയിറങ്ങിയത്. മണിച്ചിറയില്‍ റോഡ് മറികടന്നെത്തിയ കടുവ വാഹന യാത്രക്കാര്‍ക്ക് മുന്നിലകപ്പെട്ടു. ഇവിടെനിന്നും നീങ്ങിയ കടുവ സമീപത്തെ ദൊട്ടപ്പന്‍കുളത്തെത്തി.

ഇവിടുത്തെ കിണര്‍ റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വി.യില്‍ കടുവ റോഡില്‍ നിന്നും വീടിന്റെ മതില്‍ക്കെട്ട് ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐഡിയല്‍ സ്കൂള്‍ ചീനപ്പുല്ല് ഭാഗത്ത് കൂടി കടുവ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
أحدث أقدم