കോട്ടയത്തുനിന്നും അധ്യാപിക ജോലി വാഗ്ദാനം ചെയ്തു ഒമാനിൽ എത്തിച്ചു, ലഭിച്ചത് വീട്ടുജോലി; ഒമാനില്‍ മലയാളി യുവതി ദുരിതത്തില്‍


ഒമാൻ: ഒമാനിൽ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം വീട്ടുജോലി നൽകി ദുരിതത്തിൽ ആയിരിക്കുകയാണ് മലയാളി യുവതി. കഴിഞ്ഞ ദിവസം ആണ് മോചനം തേടി ഇവർ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. കോട്ടയം ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി ആണ് സഹായം ചോദിച്ച് ഇന്ത്യന്‍ എംബസിയുടെ അടുത്തെത്തിയത്. ഒമാനിലെ അല്‍ കാമില്‍ അല്‍ വാഫിയില്‍ ആണ് ഇവർ കുടങ്ങിയിരിക്കുന്നത്. മനേരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആണ് രഞ്ജിനിയും ബന്ധുക്കളായ മൂന്നു പേരും ജോലിക്കായി ഒമാനിൽ എത്തിയത്. സന്ദർശക വിസയിൽ ആണ് ഇവർ ഒമാനിൽ എത്തുന്നത്. അധ്യാപിക ജോലി എന്ന് പറഞ്ഞാണ് ഇവർ ഒമാനിൽ എത്തിയത്. കണ്ണൂര്‍ സ്വദേശിയായ ജാഫര്‍ എന്ന ഏജന്റ് ആണ് ഇവരെ സന്ദർശക വിസയിൽ ഒമാനിൽ എത്തിക്കുന്നത്. നാട്ടിലുള്ള മനോജ്, റഫീഖ് എന്ന രണ്ട് പേരാണ് ഇവർക്ക് ജാഫര്‍ എന്ന ഏജന്റിനെ പരിചയപ്പെടുത്തുന്നത്. മസ്കത്തിൽ എത്തിയ ശേഷം അവിടെയുള്ള പ്രദേശത്തെ ഒരു വീട്ടില്‍ ജോലിക്കായി ഇവരെ കയറ്റി. തത്കാലം ഇവിടെ നിൽക്കണം എന്നും മൂന്നു മാസം കഴിഞ്ഞ് സ്‌കൂളിലേക്ക് മാറാമെന്നും ആണ് ജാഫർ ഇവരോട് പറഞ്ഞത്. എന്നാൽ പറ്റില്ലെന്നും നാട്ടിലേക്ക് മടങ്ങണം എന്ന ആവശ്യം ഉന്നയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ ശ്രമം ആരംഭിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് എംബസിയെ ബന്ധപ്പെട്ടു. അതിലും ഫലം ഉണ്ടായില്ല. കൂടെ വന്ന മറ്റു രണ്ട് ബന്ധുക്കളും ഒമാന്റെ മറ്റു ഭാഗത്ത് ആയിരുന്നു ജോലി ചെയ്തിരുന്നത്. അവർ രണ്ട് പേരും നാട്ടിലേക്ക് പോയി. രജ്‍ഞിനിക്ക് നാട്ടിലേക്ക് പോകൻ സാധിച്ചില്ല. മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. ദുരിത ജീവിതം തുടരുന്നതിനിടെ നാട്ടിൽ എത്തിക്കാൻ ഏജന്റിനോട് പറഞ്ഞു. എന്നാൽ 40,000 രൂപ തന്നാൽ നാട്ടിൽ എത്തിക്കാം എന്നായിരുന്നു ഏജന്റിന്റെ മറുപടി. തുടർന്ന് ഈ പണം നൽകി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ പകരം വരാമെന്നേറ്റ യുവതി പിന്‍മാറി. ഇതോടെ രഞ്ജിനിക്ക് പണം നഷ്ടമായി യാത്ര മുടങ്ങി.

രഞ്ജിനിയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബീന നിവേദനം നല്‍കിയിരുന്നു. മന്ത്രി എ. കെ. ശശീന്ദ്രന് ആണ് അവർ നിവേധനം നൽകിയത്. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടായതിനാൽ എംബസി അധികൃതര്‍ രഞ്ജിനിയെ ബന്ധപ്പെട്ടു. ബന്ധപ്പെട്ടവരില്‍ നിന്ന് ഉടൻ ഇടപെടൽ ഉണ്ടാകും നാട്ടിൽ എത്താൻ സാധിക്കും എന്നാണ് രഞ്ജിനിയുടെ പ്രതീക്ഷ

أحدث أقدم