ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി മുകേഷ് അംബാനി

 


ദുബായ്: ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. 1353 കോടിയോളം രൂപ നൽകിയാണ് അംബാനി ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്. ദുബായ് പാം ജുമൈറയിലെ ആഡംബര വില്ലയാണ് അംബാനി വാങ്ങിയിരിക്കുന്നത്. കുവെെറ്റിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് അല്‍ശയ എന്ന ആളുടെ കെെവശം ആയിരുന്നു ഈ വസതി.ദുബായിൽ നടന്ന ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആണ് ഈ നടന്നിരിക്കുന്നത്. ഇത്തരത്തിൽ ആഡംബര വസതികൾ വാങ്ങി കൂട്ടുന്നതിൽ ഉണ്ടായിരുന്ന സ്വന്തം റെക്കോർ‍ഡ് തന്നെയാണ് അംബാനി ഇപ്പോൾ തിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വില്ല കെെമാറ്റം ചെയ്തത്. ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപ ചെലവഴിച്ച് ഒരു വലിയ വസതി മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചും ഉൾപ്പടെയുള്ളവ ഇവിടെയുണ്ട്.ദുബായിലെ പാം ജുമൈറയിൽ ഭൂമി ഇടപാട് നടത്തുന്നത് വലിയ ചെലവേറിയതാണ്. 1353 കോടിയുടെ ഭൂമി ഇടപാട് ആണ് ഈ ആഴ്ച നടന്നത്. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആരെല്ലാം ആണ് ഇവിടെ ഇടപാട് നടത്തിയതെന്ന കാര്യം ഇവർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക റിപ്പോര്‍ട്ട് ഉടൻ പുറത്തുവരും. അതിന് ശേഷം മാത്രമേ അക്കാര്യങ്ങൾ അറിയുകയുള്ളു. ഏറ്റവും വിലയേറിയ ആഡംബര വില്ല സ്വന്തമാക്കിയത് മുകേഷ് അംബാനി ആണെന്നാണ് വിവരം. എന്നാൽ ഈ ഇടപാടിനെ കുറിച്ച് കാര്യങ്ങൽ പറയാനും പ്രതികരിക്കാനും റിലയന്‍സ് തയ്യാറായിട്ടില്ല.

أحدث أقدم