ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത്






കോട്ടയം
: ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരും. രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവുമാണ് നടക്കുന്നത്. 

സംസ്ഥാനത്തിന്‍റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ പുതിയ ജില്ലാ കാര്യാലയമായ വാജ്പേയി ഭവനിലാണ് യോഗം. 

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും എൻഡിഎ ശക്തിപ്പെടുത്തുന്നതുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങൾ.
أحدث أقدم