ഇലന്തൂര്‍: ഇരട്ടനരബലിയില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പത്മയുടെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പോലീസ്. 'ഇവിടെത്തന്നെയാണ് ഫോണ്‍ എറിഞ്ഞത്', പത്മയുടെ ഫോണ്‍ എറിഞ്ഞ സ്ഥലം ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പോലീസിനു കാണിച്ചുകൊടുത്തു ഭഗവല്‍സിങ് പറഞ്ഞു. കടവന്ത്ര പോലീസ് കൊച്ചിയില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം ഭഗവല്‍സിങ് സമ്മതിച്ചിരുന്നു. ചെളി നീക്കിയുള്ള തിരച്ചിലില്‍ മാത്രമേ പത്മയുടെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയൂവെന്ന നിഗമനത്തില്‍ ബുധനാഴ്ച രണ്ടുമണിക്കൂര്‍ തിരച്ചിലിനുശേഷം തീരുമാനിക്കുകയായിരുന്നു. തിരച്ചില്‍ നടക്കുമ്പോള്‍ പോലീസ് പ്രതിയുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. പറയുന്നത് കള്ളമാണോ എന്നറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍, ഫോണ്‍ എറിഞ്ഞ സ്ഥലം ഇതുതന്നെയാണെന്ന് ഇയാള്‍ തറപ്പിച്ചു പറഞ്ഞെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാംവട്ടമാണ് ഭഗവല്‍സിങ്ങിനെയും ലൈലയെയും തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവരുന്നത്. ആദ്യ ദിവസം ഷാഫിയും ഉണ്ടായിരുന്നു. ഡമ്മി പരീക്ഷണത്തിനും കൊലപാതകം ചെയ്തത് എങ്ങനെയെന്ന് കാണിക്കാനും മാത്രമാണ് അന്ന് വീട്ടിനുള്ളിലേക്ക് കയറ്റിയത്. എന്നാല്‍, ബുധനാഴ്ച കൊണ്ടുവന്നപ്പോള്‍ നാലുമണിക്കൂര്‍ സമയവും ലൈലയെ വീട്ടിനുള്ളിലാണ് ഇരുത്തിയത്. അഞ്ചരയ്ക്ക് പുറത്തിറക്കുമ്പോള്‍ ഉച്ചയ്ക്ക് വന്നപ്പോള്‍ ധരിച്ചിരുന്ന ചുരിദാറല്ല ലൈല തിരികെ പോകുമ്പോള്‍ ധരിച്ചത്. ജയിലില്‍ നിന്ന് തെളിവെടുപ്പുകള്‍ക്ക് കൊണ്ടുപോകുമ്പോള്‍ ധരിക്കാന്‍ രണ്ടുജോടി വേഷം കൂടി കവറിലാക്കി ഇവരെടുത്തിട്ടുണ്ടായിരുന്നു. രണ്ടു ജീപ്പുകളിലാണ് ഭഗവല്‍സിങ്ങിനെയും ലൈലയെയും ഇലന്തൂരില്‍ എത്തിച്ചത്. ഭഗവല്‍സിങ്ങിനെ തിരുമ്മുശാലയില്‍ എത്തിച്ചും തെളിവെടുത്തു.