ആ ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്‌നസ് നല്കിയത്? വിശദീകരണം തേടി ഹൈക്കോടതി, സ്വമേധയാ കേസെടുത്തു







കൊച്ചി
: വടക്കഞ്ചേരിയില് അപകടത്തില്‌പ്പെട്ട ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്‌നസ് നല്കിയതെന്ന് ഹൈക്കോടതി. അപകടത്തിൽ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഈ ചോദ്യം ഉന്നയിച്ചത്.

 സംഭവത്തിൽ സംസ്ഥാന സര്ക്കാരിനോടും മോട്ടോര് വാഹന വകുപ്പിനോടും ഹൈക്കോടതി വിശദീകരണം തേടി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് വീണ്ടും പരിഗണിക്കും.

 വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി. ബസിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാര്ഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. അപകടത്തിന്റെ വിവരമറിഞ്ഞതിന് പിന്നാലെയാണ് ഹൈക്കോടതിയും സംഭവത്തിൽ ഇടപെട്ടത്. 

നേരത്തെയും ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ബസുകളിൽ അധികമായി ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളാഷ് ലൈറ്റുകളും ശബ്ദസംവിധാനങ്ങളും നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസിൽ നിരോധിക്കപ്പെട്ട ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഉണ്ടായിരുന്നു.

 ബുധനാഴ്ച രാത്രി വടക്കാഞ്ചേരിക്ക് സമീപം ദേശീയപാതയില് അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി. ബസിലിടിച്ച ശേഷം സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാര്ഥികളടക്കം ഒമ്പതുപേര് മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കെ.എസ്.ആര്.ടി.സി. ബസിലെ യാത്രക്കാരാണ്.
أحدث أقدم