കോഴിക്കോട് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്


കോഴിക്കോട്; കോഴിക്കോട് ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. 

ബോംബേറിൽ ജനൽ ചില്ലുകൾ പൊട്ടുകയും വീടിനു മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർക്ക് ആർക്കും പരുക്കേറ്റില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം - ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

أحدث أقدم