തെന്നിന്ത്യൻ താരം ഖുശ്ബുവിന് യുഎഇ ഗോൾഡൻ വിസ


ദുബായ്: തെന്നിന്ത്യൻ താരം ഖുശ്ബുവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. തമിഴ് ,തെലുങ്ക് , കന്നഡ ഉൾപ്പെടെ നൂറിൽ അധികം ചിത്രങ്ങളിൽ എത്തിയ നടിയാണ് ഖുശ്ബു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഖുശ്ബു വിസ ഏറ്റുവാങ്ങിയത്. ഇസിഎച്ഛ് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ആണ് വിസ ഏറ്റു വാങ്ങിയത്. മലയാളത്തിൽ നിന്നുള്ള നിരവദി താരങ്ങൾക്ക് നേരത്തെ ഗോൾഡൻ വിസ നൽകിയതും ഇസിഎച്ഛ് വഴി തന്നെയായിരുന്നു. നിരവധി രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ ഭരണകൂടം അനുവദിക്കുന്ന വിസയാണ് ഗേൾഡൻ വിസ. നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമാണ് ആദ്യഘട്ടങ്ങളിൽ അനുവദിച്ച് നൽകിയിരുന്നത്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസകൾക്ക ഉള്ളത്. നിരവധി മലയാളികള്‍ക്ക് ഇപ്പോൾ ഗോൾഡർ വിസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യുഎഇ അടുത്തിടെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം ലഭ്യമാക്കാൻ വേണ്ടിയാണ് യുഎഇ ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്.


أحدث أقدم