റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ നഗ്നശരീരം


ഹരിയാന: റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുർഗോണിൽ ഇഫ്കോ ചൗക്കിലാണ് സംഭവം. വസ്ത്രങ്ങളില്ലാത്ത പൂർണ നഗ്നശരീരമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനെ കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഇഫ്കോ ചൗക്കിന് സമീപമുള്ള റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെട്ടി കണ്ടെത്തിയത്. 20 നും 25 നും പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ആക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ബലാത്സംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൽ അരക്കെട്ടിന്റെ ഭാഗത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യഭാഗത്തും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.  സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

أحدث أقدم