കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യ ആസൂത്രകനായ ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി. കേസിലെ മൂന്നാം പ്രതിയും ഭഗവല്‍ സിംഗിന്റെ ഭാര്യയുമായ ലൈലയാണ് മൊഴി നല്‍കിയത്. ഒരു വര്‍ഷം മുമ്പ് നരബലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇലന്തൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് ഷാഫി മുന്‍പ് നടത്തിയ കൊലപാതകത്തെ കുറിച്ച് പറഞ്ഞതെന്നാണ് ലൈലയുടെ മൊഴി. എറണാകുളത്താണ് കൊലപാതകം നടന്നതെന്നും ഇതിന് ശേഷം മനുഷ്യമാംസം വിറ്റെന്നും ഷാഫി പറഞ്ഞു. ഇലന്തൂരിലെ വീട്ടിലിരുന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യം ഷാഫി പറഞ്ഞതെന്നും മൂന്നാം പ്രതി ലൈലയുടെ മൊഴിയിലുണ്ട്. എന്നാല്‍ ദമ്പതികളുടെ വിശ്വാസ്യത പിടിച്ചുപറ്റാനായി താന്‍ പറഞ്ഞ കള്ളമാണിതെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫി സമാനരീതിയില്‍ മറ്റെവിടെയെങ്കിലും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടയെന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിയുടെയും ശരീരഭാഗങ്ങള്‍ കൃത്യത്തിന് ശേഷം മുറിച്ചെടുത്ത് പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. അവയവങ്ങള്‍ വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആളുവരുമെന്നും നല്ല പണം കിട്ടുമെന്നും ഷാഫി പറഞ്ഞതായി പ്രതികളുടെ മൊഴിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഫ്രിഡ്ജില്‍ മനുഷ്യമാംസം സൂക്ഷിച്ചതിന്റെ തെളിവ് പോലീസിന് ലഭിക്കുകയും ചെയതിട്ടുണ്ട്. കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പോലീസ് വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.