ദുബായ് : മിഡിൽ
ഈസ്റ്റിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ ഗൾഫ് വോയിസ് ന്റെ 2022ലെ
യുവ കലാസാഹിത്യ പുരസ്‌കാരം പ്രവാസി സാഹിത്യകാരനായ ജയകമാർ മല്ലപ്പള്ളിക്ക് ദുബായിൽ നടന്ന ചടങ്ങിൽ ദുബായ് പൊലീസിലെ സീനിയർ ഓഫീസർ സലിം അവാധ് അല്കത്തിരി
നൽകി ആദരിച്ചു.
പ്രസിഡന്റ് ഷാജി രാഘവൻ , പാട്രോൺ സുൽഫിഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ ചന്ദ്രപ്രതാപ്, രമേശ്, ഗണേഷ്, അജേഷ് രവിന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 12 ന് ജയപ്രകാശ് മുല്ലപ്പള്ളിയുടെ 'വാകപ്പൂക്കൾ' എന്ന കവിതാസമാഹാരം
പ്രശസ്ത കവി മുരുകൻ കാട്ടക്കട പ്രകാശനം
ചെയ്യാനിരിക്കെയാണ് ഈ പുരസ്‌കാരം ലഭിച്ചത്.