ആഘോഷങ്ങളില്ല; കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് വി.എസ്


തിരുവനന്തപുരം :  വലിയ ആഘോഷങ്ങളില്ലെങ്കിലും കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സിപിഐഎം മുതിർന്ന് നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മകൻ അരുൺകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭാര്യയോടും മക്കളോടും മറ്റ്​ കുടുംബാംഗങ്ങളോടൊപ്പമാണ്​ വി.എസ്​ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ല​ളി​ത​മായിട്ടായിരുന്നു ആ​ഘോ​ഷം. ഭാ​ര്യ വ​സു​മ​തി, മ​ക​ൻ അ​രു​ൺ​കു​മാ​ർ, മ​ക​ൾ ആ​ശ, മ​റ്റ്​​ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഒപ്പമുണ്ടായിരുന്നു. വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു.

Previous Post Next Post