തിരുവനന്തപുരം : വലിയ ആഘോഷങ്ങളില്ലെങ്കിലും കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സിപിഐഎം മുതിർന്ന് നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മകൻ അരുൺകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടൊപ്പമാണ് വി.എസ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ലളിതമായിട്ടായിരുന്നു ആഘോഷം. ഭാര്യ വസുമതി, മകൻ അരുൺകുമാർ, മകൾ ആശ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു.