പേരൂരിലെ പൂവത്തുംമൂട്
പമ്പ് ഹൗസിൽ നിന്നും മെഡിക്കൽ കോളേജിലെ ടാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പാണ് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ
വാൽവിൽ തട്ടി തകർന്നത്.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഒരു ദിവസം 25 ദശലക്ഷം ലിറ്റർ ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്.
പ്രധാന പൈപ്പ് ലൈൻ തുടങ്ങിയതോടെ അയ്മനത്തെ
പമ്പ് ഹൗസിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ ജല അതോറിറ്റി അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
വാൽവ് പൊട്ടിയ ഭാഗത്തെ
നിർമ്മാണ പ്രവർത്തനങ്ങൾ
ഇന്നും നാളെയുമായി പൂർത്തീകരിക്കാൻ ഉള്ള തീവ്രശ്രമത്തിലാണ് ജല അതോറിറ്റി.