പത്തനംതിട്ട : ഇലന്തൂരിൽ നരബലി നടന്ന സ്ഥലത്ത് കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന സംശയം ബലപ്പെടുന്നു. രണ്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്നാണ് സംശയം.
ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും സ്ഥലം കുഴിച്ച് പരിശോധന നടക്കുകയാണിപ്പോൾ. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പോന്ന പോലീസ് നായകളും എത്തിയിട്ടുണ്ട്.