കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കരിപ്പൂരിൽ സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു





കോഴിക്കോട്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസാണ് രക്ഷപ്പെട്ടത്.  

കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ കടന്നുകളഞ്ഞത്. ഇന്നലെയാണ് സംഭവം.

വിമാനത്താവള ജീവനക്കാരെ വച്ച് സ്വർണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. റിയാസിൻ്റെ രണ്ട് കൂട്ടാളികൾക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.
أحدث أقدم