കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു, രണ്ടു പേർ പിടിയിൽ


 





കൊട്ടാരക്കര : യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുഖ്യപ്രതി പ്രൈം ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

നേരത്തെ മുതല്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ പ്രൈം, അഭിഭാഷകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോളിലേറ്റ വെടിയുണ്ട നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


أحدث أقدم