ടെഹ്രാൻ: അരനൂറ്റാണ്ടിലേറെ കാലമായി കുളിക്കാതിരുന്ന് വാർത്തകളിൽ ഇടം പിടിച്ച അമൗ ഹാജി അന്തരിച്ചു. ദീർഖനാളുകളായി കുളിക്കാതെ ഇരുന്ന് "ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ" എന്ന് വിളിപ്പേരുള്ള ഇറാനിയൻ സന്യാസി 94-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. പ്രാദേശിക മാധ്യമങ്ങളാണ് മരണ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ച് ഞായറാഴ്ചയാണ് മരിച്ചത്. വാർദ്ധക്യസഹചമായ രോഗങ്ങളാണ് മരണകാരണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറ് പതിറ്റാണ് കാലമായി വെള്ളമോ സോപ്പോ ശരീരത്തിൽ ഉപയോഗിച്ചിട്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. ഹാജി "യൗവനകാലത്ത് ഏറെ വൈകാരികമായ തിരിച്ചടികൾ" നേരിട്ടിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഈ ശീലം നേരത്തേയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഈ വിചിത്ര ശീലത്തെ ആസ്പദമാക്കി 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു.
വിചിത്രമായ കാരണങ്ങൾ ഹാജി കുളിക്കാതെ ഇരുന്നിട്ടുള്ളത്. തന്റെ ആരോഗ്യത്തിന് വേണ്ടിയാണ് കുളിക്കാതെ ഇരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുളിച്ചാൽ തനിക്ക് രോഗം വരുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹം സ്വന്തം ശരീരം കഴുകാൻ വിസമ്മതിച്ചിരുന്നു.
ഗ്രാമവാസികൾ ഇടപപെട്ട് ഇദ്ദേഹത്തെ കുളിപ്പിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഹാജി അതിനൊന്നും സമ്മതിച്ചിരുന്നില്ല. എന്നാൽ, കുറച്ചുമാസങ്ങൾക്ക് മുൻപ് ഗ്രാമവാസികൾ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നു.
റോഡിൽ വാഹനം ഇടിച്ച് ചത്ത മൃഗങ്ങളേയും മറ്റും ഭക്ഷിക്കുകയും അമിതമായി പുകവലിക്കുകയും ചെയ്തിരുന്നു. ഒരേ സമയം, അഞ്ചോളം സിഗരറ്റുകൾ വലിച്ചിരുന്നതായും പറഞ്ഞിരുന്നു. അഴുകിയ മുള്ളൻപന്നിയുടെ മാംസം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. തുരുമ്പിച്ച പാത്രങ്ങളിൽ നിന്നും ശേഖരിച്ച അഞ്ച് ലിറ്റർ വെള്ളം ഇയാൾ കുടിക്കാറുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഹാജിയുടെ മരണത്തോടെ ഒരു ഇന്ത്യാക്കാരനാണ് അനൗദ്യോഗിക റെക്കോർഡിന് സ്വന്തമാകുക. 2009ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതിന് അനുസരിച്ച്, വിശുദ്ധ നഗരമായ വാരണാസിക്ക് പുറത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള കൈലാഷ് "കലൗ" സിംഗ് എന്ന വൃത്തിഹീനനായ വ്യക്തിയാണ്.
63 കാരനായ കൈലാഷ് 35 വർഷമായി കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്തിരുന്നില്ലെന്ന് 2009ലെ റിപ്പോർട്ടിൽ പറയുന്നത്. തന്റെ ഈ നടപടി രാജ്യത്തോടുള്ള സ്നേഹം കൊണ്ട് മാത്രമാണെന്നാണ് ന്യായീകരണം. ഇയാൾക്ക് ഒരു മകനും ഏഴ് പെൺമക്കളുമാണുള്ളത്.
വെള്ളം നിഷേധിച്ചുള്ള "അഗ്നിസ്നാൻ" ആയിരുന്നു ഇയാൾ നടത്തിയിരുന്നത്. എല്ലാ വൈകുന്നേരവും ഗ്രാമവാസികൾ ഒത്തുകൂടുകയും, കലൗ തീ കത്തിക്കുകയും, കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നു.
ഇവർ പിന്നീട്, ശിവനോട് പ്രാർത്ഥിക്കുന്നു," ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
“അഗ്നി കുളിക്കാൻ വെള്ളം ഉപയോഗിക്കുന്നത് പോലെയാണ്. ശരീരത്തിലെ എല്ലാ അണുക്കളെയും അണുബാധകളെയും നശിപ്പിക്കാൻ അഗ്നികുളി സഹായിക്കുന്നു.“ എന്നും സിങ്ങ് പറയുന്നു.