കണ്ണൂർ: ട്വൻ്റി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ തലശേരിയിൽ ഞായറാഴ്ച്ച രാത്രി പൊന്ന്യം നായനാർ റോഡിലാണ് അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരായ ഷിനോജ് (30) റിജിൽ (42) ബാബു (50) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്ത്യൻ വിജയം ആഘോഷിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി. ഇരു വിഭാഗവും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാകുകയും ഇതിനിടെ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേൽക്കുകയുമായിരുന്നു. കണ്ടാലറിയുന്നവർക്കെതിരെ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർ പൊന്ന്യം സ്വദേശികളാണ്.