തൃശൂർ: എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്റെ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി തൃശ്ശൂര്‍ ചിറങ്ങരയില്‍ വച്ചാണ് ഇരുവരും പിടിയിലാവുന്നത്.
പോക്‌സോ കേസില്‍ പ്രതിയാണ് പവിത്ര. അജ്മലിന്റെ പേരിലും മുന്‍പ് കഞ്ചാവ് കേസ് നിലവിലുണ്ട്. എംഡിഎംഎ എറണാകുളത്ത് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇരുവരും പൊലീസ് പിടിയിലായത്.