ചെന്നൈ: വാളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്നൂ കോളേജ് വിദ്യാർഥികളെ പൊലീസ് പിടികൂടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓടുന്ന ട്രെയിനിന്റെ ഫുഡ്ബോർഡിൽ നിന്നുകൊണ്ട് വാളുമായി അഭ്യാസപ്രകടനം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിടിയിലായവർ പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥികളാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അറിയിച്ചു. വാള് നിലത്ത് വലിച്ചിഴച്ച് മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്ന് ഡിആർഎം പറഞ്ഞു. അത്തരക്കാർക്കെതിരെ പരാതിപ്പെടാൻ മുന്നോട്ട് വരണമന്നും ട്വീറ്റിൽ ഡിആർഎം ആവശ്യപ്പെട്ടു.