ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍


ഉത്തർപ്രേദേശ് : കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്.

أحدث أقدم