യുക്രൈന്‍: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഇടവേളകളില്ലാതെ തുടരുന്നതിനിടെ യുക്രൈനെതിരെ പുതിയ റഷ്യ ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുക്രൈന്‍ റഷ്യയ്‌ക്കെതിരെ ഉടന്‍ ഡേര്‍ട്ടി ബോംബുകള്‍ ഉടന്‍ പ്രയോഗിച്ചേക്കുമെന്നാണ് റഷ്യയുടെ ആരോപണം. നാശം വിതയ്ക്കുന്ന ഈ ബോംബുകള്‍ യുക്രൈന്‍ പ്രയോഗിക്കാനിരിക്കുന്നതിനെതിരെ യു എന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിഷയം യു എന്‍ സുരക്ഷാ കൗണ്‍സിലിന് മുന്നിലേക്കെത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്താണ് ഡേര്‍ട്ടി ബോംബ്? അറ്റോമിക്‌സ് വിസ്‌ഫോടനം ഉണ്ടാക്കി ദൂരവ്യാപകമായ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന അണുബോംബുകളില്‍ നിന്ന് വ്യത്യസ്തമാണ് ഡേര്‍ട്ടി ബോംബുകള്‍. ഡൈനാമൈറ്റുകളോ മറ്റ് സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ച് റേഡിയോ ആക്ടീവ് പൊടിപടലങ്ങളും പുകയും പരത്തി റേഡിയോ ആക്ടീവ് മലിനീകരണം സൃഷ്ടിക്കുകയാണ് ഡേര്‍ട്ടി ബോംബുകള്‍ ചെയ്യുന്നത്. ജനങ്ങളിലും ഭരണസംവിധാനങ്ങളിലും ഭീതി വിതയ്ക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രവാദ സംഘടനകളും മറ്റും ഡേര്‍ട്ടി ബോംബുകളും ഉപയോഗിക്കുമെന്ന ഭീഷണികളാണ് വ്യാപകമായി ഉയര്‍ന്നുകേള്‍ക്കാറുള്ളത്. എന്നിരിക്കിലും ഇതുവരെ ഒരു ഡേര്‍ട്ടി ബോംബ് ആക്രമണത്തിന്റെ വിവരങ്ങളും പുറത്തെത്തിയിട്ടില്ല.