ചൊവ്വാഴ്ച മട്ടണ്‍ കറി വേണോ ? ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിനിടെ ഇടപെട്ട അയല്‍ക്കാരൻ കൊല്ലപ്പെട്ടു


മധ്യപ്രദേശ്:   മട്ടണ്‍ കറി പാകം ചെയ്യുന്നതിനെ ചൊല്ലി ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ അയല്‍വാസി കൊല്ലപ്പെട്ടു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. ചൊവ്വാഴ്ച ഹിന്ദുക്കള്‍ ശുഭദിനമായിട്ടാണ് കണക്കാക്കുന്നതെന്നും ഈ ദിവസം മട്ടണ്‍ കറി വയ്ക്കരുതെന്നും പറഞ്ഞാണ് പപ്പു എയെര്‍വാര്‍ എന്നയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. സസ്യഭക്ഷണം ഉണ്ടാക്കണമെന്നായിരുന്നു  പപ്പുവിന്റെ ഭാര്യയുടെ ആവശ്യം. ഇരുവരും തമ്മിവുള്ള തര്‍ക്കം രൂക്ഷമായി വഴക്കിലേക്ക് കടന്നപ്പോള്‍ അയല്‍വാസിയായ ബില്ലു വിഷയം പരിഹരിക്കാനായി തര്‍ക്കത്തില്‍ ഇടപെട്ടു. രണ്ട് പേരോടും  സംസാരിച്ച് രമ്യതയിലെത്തിച്ച ശേഷം ബില്ലു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന പപ്പു, ബില്ലുവിനെ വീട്ടിലെത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബില്ലുവിന്റെ ഭാര്യയുടെ പരാതിയില്‍ പപ്പുവിനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു.

أحدث أقدم