തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു


തൃശൂർ: കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സുലൈമാന്‍റെ മകന്‍ സഹദ് (28) ആണ് വെന്തു മരിച്ചത്. സംഭവത്തെ തുടർന്ന് സുലൈമാനെ മണലിയിൽ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 10.30 തോടെ വീടിന് പുറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കത്തി തീർന്ന ശേഷം തീയണച്ച് പ്രതി ഓടി രക്ഷപെടുകയായിരുന്നു. സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടി കൂടുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.

أحدث أقدم