കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരിക്കെതിരെ ക്യാമ്പയിനുകൾ സജീവമാകുമ്പോൾ കൊല്ലത്തെ സ്വകാര്യ സ്കൂളിലെ ഡ്രൈവർ തന്നെ ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ. സ്‌കൂൾ ബസ് ഡ്രൈവർ ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ ആനക്കുഴി കീഴതിൽ വീട്ടിൽ റഫീക്കാണ് (27) പിടിയിലായത്. ഇയാളിൽ നിന്ന് 4.658 ഗ്രാം എംഡിഎംഎയും 73 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയുടെ മൊബൈൽ ഫോണും എംഡിഎംഎ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സിപ് കവറുകളും കണ്ടെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ലഹരി ഇടപാടിൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. ഇതിനിടെയാണ് റഫീക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടർ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്നുമായി റഫീക്കിനെ പിടികൂടിയത്. സ്കൂളിലെ ഡ്രൈവർ ജോലിയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. 500 ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്. വളരെ വിപുലമായ രീതിയിൽ അന്വേഷണം നടത്തും. റഫീക്കിന് എംഡിഎംഎയും കഞ്ചാവും കൈമാറിയ ആളുകളെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് നിർണായാക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.