വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; വിരുന്ന് സൽക്കാരത്തിനെത്തിയപ്പോൾ അപകടം; നവദമ്പതികൾ മുങ്ങിമരിച്ചു


ഇടുക്കി: കുളിക്കാനിറങ്ങിയ നവ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. ഇടുക്കി പൂപ്പാറ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തു കോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. സുബ്ബരാജ് നഗർ പുതുകോളനിയിലെ രാജ (30) ഇയാളുടെ ഭാര്യ കോയമ്പത്തൂര്‍ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണ് മരിച്ചത്. സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം ഇന്നലെ പുലർച്ചെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. സഞ്ജയുടെ വീട്ടിൽ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു രാജയും കാവ്യയും. നദിയിലിറങ്ങിയ രാജയും കാവ്യയും പാറയിൽ കാൽ വഴുതി വീണതോടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രണവ് വിവരം നാട്ടുകാരെ അറിയിച്ചു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത്. മൃതദേഹങ്ങക്ക് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ എത്തിയത്.

أحدث أقدم