തിരുവനന്തപുരം: ഗവർണർക്കെതിരേ എല്ലാ പഴുതും ഉപയോഗിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു പഴുതും ബാക്കി വയ്ക്കില്ല. ഗവർണറെ തിരിച്ചു വിളിക്കണമെന്നു ആ വശ്യപ്പെടുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ വ്യക്തിപരമായ പ്രീതി അല്ല ഭരണഘടന പറയുന്ന പ്രീതി സുപ്രീം കോടതിയും ഇതു വ്യക്തമാക്കിയിണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ നിലപാടുകൾ ആർ എസ് എസ് ബി ജെ പി സമീപനം ഉൾക്കൊള്ളുന്നത്. കേരളത്തിൽ അവർക്ക് അനുകൂലമായി എങ്ങനെ കാര്യങ്ങൾ മാറ്റാമെന്ന് നോക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷം ഗൗരവമുള്ള പ്രശ്നത്തെ നിസാര വത്കരിക്കുന്നു. ഗവർണറുമായുള്ള പ്രത്യേക ബന്ധത്തിന് തെളിവ്. കേരള യൂണിവേഴ്സിറ്റി അതിന്‍റെ ലിങ്കാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. അതിനെ നിയമപരമായി കൈകാര്യം ചെയ്യും. ചാൻസലർ പദവി കേരളം നിർമിച്ച നിയമത്തിൻ്റെ ഭാഗം. യുജിസി നിബന്ധനയില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഗവർണർക്ക് ചാൻസലർ പദവി ഇല്ല. ഇക്കാര്യം നിയമപരമായി ആലോചിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബില്ലിൽ അനിശ്ചിതകാലം ഒപ്പിടാതിരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെഎന്‍ ബാലഗോപാലിൽ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. ചില മാധ്യമങ്ങളെ മാത്രമേ കാണൂ എന്നത് ഗവര്‍ണറുടെ ഫാസിസ്റ്റ് നിലപാടാണ്. പ്രതിപക്ഷ നേതാവ് വിഷയത്തെ നിസാരവല്‍ക്കരിക്കുന്നത് അടവാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തെ മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
'രാജ്ഭവൻ സമരത്തിൽ കുറഞ്ഞത് ഒരുലക്ഷം പേർ പങ്കെടുക്കും; ഗവർണർക്കെതിരേ എല്ലാ പഴുതും ഉപയോഗിക്കും': എം. വി ഗോവിന്ദൻ
jibin
0
Tags
Top Stories