കോട്ടയം: കിടങ്ങൂരിൽ മത്സൃ വ്യാപാരി പോലീസ് ജീപ്പിന് അടിയിൽ കയറി പ്രതിഷേധിച്ചു അനധികൃതമായി റോഡരുകിൽ നിലവാരം കുറഞ്ഞ മത്സ്യം വിൽക്കുന്നതിനെതിരേ വ്യാപാരികൾ ശക്തമായി പ്രതിഷേധിച്ചു
വഴിയോരത്ത് താൽക്കാലിക കച്ചവടക്കാർ ചീഞ്ഞ് കേടായ മത്സൃമാണ് ഇത്തരത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ വിൽക്കുന്നതെന്ന് അംഗീകൃത കച്ചവടക്കാർ ചൂണ്ടിക്കാട്ടി
ലൈസൻസോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് ഇത്തരം താൽക്കാലിക വഴിയോര കച്ചവടക്കാർ കച്ചവടം നടത്തുന്നത് ഇതിനെതിരേ കിടങ്ങൂരിലെ മത്സൃ കച്ചവടക്കാരനായ ചന്ദ്രൻ ആണ് കിടങ്ങൂരിലെ പോലീസ് ജീപ്പിന് അടിയിൽ കിടന്ന് പ്രതിഷേധിച്ചത്