'നേരിട്ടും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി' വിഎസിന്റെ മകൻ അരുൺ കുമാറിന്റെ കുറിപ്പ്




വിഎസ് അച്യുതാനന്ദന്റെ 99ാം ജന്മദിനാഘോഷം/ മകന്‍ അരുണ്‍ കുമാര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്
 

 തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ 99ാം പിറന്നാള്‍ ദിനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആശംസകള്‍ അറിയിച്ചത് ആയിരങ്ങള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മകന്റെ ഫോണില്‍ വിളിച്ച് വിഎസിന് പൊളിറ്റ് ബ്യൂറോയുടെ ജന്മദിനാശംസ അറിയിച്ചു.

 പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രിമാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്്.

പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും മകന്‍ അരുണ്‍കുമാര്‍ നന്ദി പറഞ്ഞു. 'നേരിട്ടും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്ന്'- അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


أحدث أقدم