വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന സംഭവം, മാനഞ്ചേരി സ്വദേശി പിടിയിൽ ; കാരണം പ്രണയപ്പക








കണ്ണൂർ : പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്.  സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു.

ഇത് പരിശോധിച്ചതിന് പിന്നാലെയാണ്  ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാൻക്കണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (22)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

 പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.
സഹോദരങ്ങൾ : വിസ്മയ, വിപിന, അരുൺ.

أحدث أقدم