ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം


ഒമാൻ: ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  പുതിയ സര്‍ക്കുലര്‍ പ്രകാരം നാട്ടില്‍ നിന്നു വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍അറൈവല്‍ വീസ ലഭ്യമാകും. നേരത്തെ ഇത്, ഏത് രാജ്യങ്ങളിലാണോ വീസയുള്ളത് അവിടെ നിന്നും വരുന്നവര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ.

أحدث أقدم