നേതാക്കളറിയാതെ ബിജെപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും ബിജെപി നീക്കം ചെയ്തു


സന്ദീപ് വാര്യർക്ക് എതിരെ സ്വീകരിച്ചത് സംഘടനാപരമായ നടപടിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞെങ്കിലും പക്ഷെ എന്തിനാണ് നടപടിയെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ ഒടുവിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കിയ നടപടി കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ സ്വീകരിച്ചത്.

ബിജെപിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ ബിജെപി നേതൃത്വത്തിന്‌ തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ബിജെപിയുടെ നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നൽകിയിരുന്നത്‌. നടപടിയെ തുടർന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങി.
أحدث أقدم