കൊല്ലത്ത് മുടി വെട്ടാത്തതിന് മുപ്പതോളം വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഹെഡ്മിസ്ട്രെസ്

 


കൊല്ലം: മുടി വെട്ടാത്തതിന് കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഹെഡ്മിസ്ട്രെസ്;. കൊല്ലം ചിതറയിൽ മുടിവെട്ടിക്കൊണ്ട് വരാത്തത്തിന് മുപ്പതോളം വിദ്യാർഥികളെയാണ് സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രെസ് പുറത്താക്കിയത്. കൊല്ലം ചിതറ ഗവൺമെൻറ് ഹൈസ്കൂളിലെ 10ക്ലാസ്സ്‌ വിദ്യാർഥികളെയാണ് സ്കൂളിൽ കയറ്റാതെ പുറത്താക്കിയത്. സ്കൂളിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ നിന്ന് വിദ്യാർഥികളുടെ പേര് സഹിതം പരിശോധിക്കുകയായിരുന്നു. അതിന് ശേഷമാണ് മുടിവെട്ടാത്ത കുട്ടികളെ സ്കൂളിൽ കയറ്റാതെ തിരികെ വിട്ടയച്ചത്. മുടി വെട്ടിയ ശേഷം മാത്രം സ്കൂളിൽ വന്നാൽ മതിയെന്നായിരുന്നു ഹെഡ് മിസ്ട്രെസിന്റെ വാദം. സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷാകർത്താക്കളും എ ഐ വൈ എഫ് പ്രവർത്തകരും രംഗത്ത് വന്നതിനെ തുടർന്ന് കുട്ടികളെ സ്കൂളിൽ കയറ്റുകയായിരുന്നു.

أحدث أقدم