യുക്രെയിന്റെ പവര്‍ പ്ലാന്റുകള്‍ റഷ്യ തകര്‍ത്തത് മനപ്പൂര്‍വ്വം; വിന്റര്‍ തുടങ്ങിയതോടെ ഇരുട്ടിലായ ജനങ്ങള്‍ തണുത്ത് മരിക്കും; തിരിച്ചടിക്കാന്‍ ഒരുങ്ങി ന്യുക്ലിയാര്‍ ഡ്രില്‍ നടത്തി നാറ്റോ; ബാള്‍ട്ടിക് കടലിലെ യുദ്ധക്കപ്പലുകളുടെ എണ്ണം ഇരട്ടിയാക്കി


റഷ്യ: യുദ്ധം ചെയ്യാന്‍ ഏതറ്റം വരെ പോകാനും പുടിന്‍ മടിക്കില്ലെന്ന് പാശ്ചാത്യ യുദ്ധ നിരീക്ഷകര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഏത് കടും കൈ പ്രവര്‍ത്തിക്കാനും മടിയില്ലാത്ത ആളാണ് പുടിന്‍ എന്നും അവര്‍ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ക്രീമിയയില്‍ പാലം തകര്‍ത്തതിന്റെ പ്രതികാര നടപടിയെന്നോണം റഷ്യ യുക്രെയിനിലെ പല നഗരങ്ങളിലും കനത്ത മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. എന്നാല്‍, അതില്‍ ശ്രദ്ധേയമായ കാര്യം പവര്‍ പ്ലാന്റുകള്‍, വൈദ്യൂതി നിലയങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ സ്ഥാപനങ്ങള്‍ക്ക് നേരെയായിരുന്നു റഷ്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതായിരുന്നു. യുക്രെയിനില്‍ ശൈത്യകാലം അടുത്തുവരുന്ന സമയത്ത് ഊര്‍ജ്ജ ലഭ്യത പരമാവധി കുറച്ച് ജനങ്ങള്‍ തണുത്ത് മരവിച്ച് മരിക്കാന്‍ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം എന്ന ആരോപണം ഇപ്പോള്‍ ഉയരുകയാണ്. 

കനത്ത വ്യോമാക്രമണം തുടര്‍ന്നതോടെ യുക്രെയിന്റെ ആകാശത്തിന് സംരക്ഷണം നല്‍കണമെന്ന് സെലെന്‍സ്‌കി ജി 7 രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും യുക്രെയിനിലെ നാല് പ്രധാന നഗരങ്ങളിലും കനത്ത നാശം വിതറുന്നതായിരുന്നു ആക്രമണം. വൈദ്യൂതി വിതരണവും ജലവിതരണവും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ സ്തംഭിച്ച മട്ടാണ്.

സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സംഭവിക്കാനായി റഷ്യ മനപ്പൂര്‍വ്വം നടത്തുന്ന നടപടിയാണിതെന്ന് യുക്രെയിന്‍ ആരോപിക്കുന്നു. 19 പേരോളം കൊല്ലപ്പെട്ട ആക്രമണത്തില്‍ 105 പെര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലാണ്. മരണമടഞ്ഞവരില്‍ ഏഴുപേര്‍ തലസ്ഥാന നഗരമായ കീവില്‍ ഉള്ളവരാണ്.

അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്ക് നേരെ അട്ടിമറി നീക്കമ്മ് ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് നാറ്റോ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. സമുദ്രാന്തര്‍ഭാഗത്തുകൂടി കടന്നു പോകുന്ന ഗ്യാസ് പൈപ്പ് ലൈനുകളില്‍ പുടിന്റെ സൈനികര്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി ചില സംശയങ്ങള്‍ നേരത്തേ ഉയര്‍ന്നു വന്നിരുന്നു. എതെങ്കിം അംഗ രാജ്യങ്ങള്‍ക്ക് നേരെയോ അവരുടെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്ക് എതിരെയോ ആക്രമണം ഉണ്ടായാല്‍, സഖ്യം ഒറ്റക്കെട്ടായി ശത്രുവിനോട് യുദ്ധം ചെയ്യണം എന്നാണ് നാറ്റോ നിയമം പറയുന്നത്.

അതിനിടയില്‍ ബാള്‍ട്ടിക് സമുദ്രത്തിലെ യുദ്ധക്കപ്പലുകളുടെ എണ്ണം 30 ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് നാറ്റോ സഖ്യം. ഒപ്പം ആണവ പ്രകടനങ്ങളും നടത്തുവാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. റഷ്യന്‍ ആണവായുധ നീക്കത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് നാറ്റൊ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് പറഞ്ഞു.

أحدث أقدم