പത്തനംതിട്ട : കോടതി പറഞ്ഞാലും കേൾക്കില്ല, ഭാര്യയെ തല്ലിയേ മതിയാകൂ, അങ്ങനെ ആയാൽ പറ്റില്ലെന്നു പോലീസും. ഒടുക്കം കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തു. കോന്നി തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടില്‍ നൗഷാദ് (39) ആണ് കഥയിലെ നായകൻ. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കോന്നിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അംഗനവാടിയില്‍ ഹെല്‍പ്പര്‍ ആണ് യുവതി. 17 ഉം ഏഴും വയസുള്ള കുട്ടികളുടെ മാതാവുമാണ്. ഇവര്‍ മൂവരും വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏറെക്കാലമായി ഭര്‍ത്താവ് പ്രശ്നനങ്ങൾ ഉണ്ടാക്കുകയാണ്. ഇതേ തുടർന്ന് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവര്‍ ഹര്‍ജി നൽകി. ഇതിന്മേല്‍ കോടതി യുവതിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു. ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കാട്ടിയാണ് പോലീസില്‍ വീണ്ടും പരാതി നല്‍കിയത്. നാലുദിവസം മുമ്പ് ഡ്രൈവിങ് ജോലിക്കെന്നു പറഞ്ഞു പോയ നൗഷാദ് ചൊവ്വാഴ്ച വെളുപ്പിന് വീട്ടില്‍ തിരിച്ചെത്തി കതക് ചവിട്ടിത്തുറന്ന് അകത്തു കയറി യുവതിയെ കവിളുകളിലും നെറ്റിയിലും തലയ്ക്കും പലതവണ അടിച്ചതായി പറയുന്നു.
പത്തനംതിട്ടയിൽ ഭാര്യയെ തല്ലിയേ മതിയാകൂ കോടതി പറഞ്ഞാലും കേൾക്കില്ല, ; ഭർത്താവിനെ പൊക്കി പോലീസ്
jibin
0
Tags
Top Stories