സംസ്ഥാന ഗതാഗത അതോറിറ്റിയുടെ നിർദ്ദേശം ; ആംബുലൻസുകള്‍ക്ക് ഇനി സൈറണ്‍ ഇല്ല, നിറവും മാറണം

 
 തിരുവനന്തപുരം : സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി.

 മൃതദേഹങ്ങള്‍ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല.

 മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.

ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന നിർദേശം സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. 

നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറം മാറ്റിയാൽ മതിയാകും. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദേശം. 

വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്.


أحدث أقدم