ഹൈദരാബാദ്: പട്ടാപ്പകൽ യുവതിയെ കഴുത്തറത്തുകൊന്ന് യുവാവ്. ആന്ധ്രപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബിക്കാവോലു സ്വദേശി ഗബ്ബാല വെങ്കിട്ട സൂര്യനാരായണ(25)യെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ വരികയായിരുന്ന യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ പ്രതി പിന്നാലെയെത്തി സ്കൂട്ടർ തടഞ്ഞുനിർത്തി കഴുത്തറത്തുകൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ആസിഡ് നിറച്ച കുപ്പിയും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മരത്തില്‍ കെട്ടിയിടുകയായിരുന്നു. ബിരുദപഠനത്തിന് ശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് ശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ദേവിക. കൊല്ലപ്പെട്ട ദേവികയും സൂര്യനാരായണയും ഏറെക്കാലം പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ രണ്ടുതവണ വിവാഹം നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിപ്പോയി. ഇതിനുപിന്നാലെ ദേവിക കാമുകനില്‍നിന്ന് അകലംപാലിക്കുകയും കോണ്‍സ്റ്റബിള്‍ ജോലിക്കായുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു.