കോഴിക്കോട് : പുസ്തക പ്രസാധനരംഗത്തെ കാരണവരായി അറിയപ്പെട്ടിരുന്ന എൻ ഇ ബാലകൃഷ്ണ മാരാർ (90) അന്തരിച്ചു. പൂർണ പബ്ലിക്കേഷൻസിൻ്റെയും ടൂറിങ് ബുക്ക് സ്റ്റാളിൻ്റെയും ഉടമയായിരുന്നു.
പുതിയറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്നിന് മാവുർ റോഡ് ശ്മശാനത്തിൽ നടക്കും.
മികച്ച പുസ്തക പ്രസാധകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: എം സരോജ. മക്കൾ: മനോഹര മാരാർ, ഡോ. എൻ ഇ അനിത. മരുമക്കൾ: പ്രിയ മനോഹർ, ഡോ. സേതുമാധവൻ.