ഗുജറാത്തിൽ വീണ്ടും താമര വിരിയും; പ്രതിപക്ഷ നിരയിൽ ആം ആദ്മി കുതിക്കും; ഏഷ്യാനെറ്റ് സി ഫോർ സർവ്വേ ഫലം വായിക്കാം.

ന്യൂഡൽഹി : ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ അഭിപ്രായ സര്‍വേ. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ബിജെപിയുടെ കുതിപ്പ് ഇത്തവണയും കാണാന്‍ സാധിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 

അതേസമയം പ്രതിപക്ഷത്തിന്റെ കാര്യം ഇത്തവണ ദയനീയമായിരിക്കുമെന്നും സര്‍വേയില്‍ പറയുന്നു.എന്നാല്‍ ഗുജറാത്തില്‍ താരതമ്യേന പുതിയ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി ഇത്തവണ വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രചവനമുണ്ട്. ബിജെപി ക്യാമ്പിൽ തന്നെ എഎപിയുടെ കുതിപ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ട്. അത് ശരിക്കുവെക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേ.
أحدث أقدم