നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും കെഎസ്ആർടിസി ചെയിൻ സർവ്വീസ് നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു



 



പമ്പ: ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ നിന്നും പമ്പയിലേക്കു ഓരോ മിനിറ്റിലും കെ എസ് ആർ ടി സി, ചെയിൻ സർവ്വീസ് നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു.

നവംബർ 10 നു മുമ്പ് തീർത്ഥാടകർക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുമെന്നും ഗതാഗത വകുപ്പു മന്ത്രി പറഞ്ഞു.

നിലയ്ക്കലിലേയും, പമ്പയിലേയും ഒരുക്കങ്ങൾ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മന്ത്രി.

മണ്ഡല തീർത്ഥാടനത്തിനായി 500 കെഎസ്ആർടിസി ബസുകളാണ് സർവ്വീസ് നടത്തുക.
തീർത്ഥാടകരുടെ തിരക്കു കൂടുകയാണെങ്കിൽ കൂടുതൽ ബസ്സുകൾ എത്തിക്കും.

 മകര വിളക്കിനോടനുബന്ധിച്ച് 1000 ബസ്സുകളാണ് ക്രമീകരിക്കുക.

സീനിയർ സിറ്റിസണിനു വേണ്ടി പ്രത്യേക സംവിധാനം നിലയ്ക്കലിൽ കെ എസ് ആർ ടി സി ഒരുക്കും.

റെയിൽവേ ബുക്കിങ്ങിനായി പമ്പയിൽ പ്രത്യേക സൗകര്യമൊരുക്കും.
ഇതിനായി വിവിധ ഭാഷകളെഴുതിയ കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

أحدث أقدم