തൃശൂർ : മതിലകം എസ് ഐ മിഥുന്‍ മാത്യുവിനെ ക്രിമിനല്‍ സംഘം ആക്രമിച്ചു. എസ്‌ഐയുടെ മുഖത്ത് പരിക്കേറ്റു. പൊലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു.
ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ലഹരി വില്‍പ്പന നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ പിടിക്കാനായി എസ് ഐ മിഥുന്‍ മാത്യുവും സംഘവും പോകുകയായിരുന്നു. ഇതിനിടെ ശ്രീനാരായണപുരം പതിയാശേരി എന്ന സ്ഥലത്തു വെച്ച് വഴിയരികില്‍ നിന്ന മൂവര്‍ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തു.
ഇതിനിടെ ഇവര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എസ്‌ഐയെ ആക്രമിക്കുന്നതു കണ്ട് മറ്റു പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.