'നീ ജോലിക്കാർക്ക് ശമ്പളം കൊടുക്കില്ലല്ലേ'.... കഞ്ചാവ് ലഹരിയിൽ സഹജീവിസ്നേഹം കൂടി, കെഎസ്ആർടിസിയോട് യുവാവിന്റെ പരാക്രമം


കൊല്ലം: കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം കെഎസ്ആർടിസിയോട്. കൊല്ലം ചടയമംഗലത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഡിപ്പോയിക്കുള്ളിലേക്ക് അതിക്രമിച്ച് കടന്ന യുവാവ് കല്ലുകൾ ഉപയോഗിച്ച് കെഎസ്ആർടിസി ബസുകളുടെ ചില്ല് എറിഞ്ഞ് തകർത്താണ് താണ്ഡവമാടിയത്. റോഡുവിള സ്വദേശി അൽത്താഫാണ് പരാക്രമം നടത്തിയത്. നാല് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ യുവാവിന്റെ ആക്രമണത്തിൽ തകർന്നു. ജീവനക്കാർക്ക് ശമ്പളം നൽകു എന്നു പറഞ്ഞായിരുന്നു അക്രമം. സമീപത്തുണ്ടായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും അൽത്താഫ് കീഴടങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഡിപ്പോയിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഒടുവിൽ അൽത്താഫിനെ കീഴടക്കി. ചടയമംഗലം പോലീസിന് കൈമാറി. സംഭവത്തിൽ പിടിയിലായ അൽത്താഫ് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കഞ്ചാവ്, മോഷണം, അടിപിടി, കേസുകളിലും കോട്ടയം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും പ്രതിയാണ്. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


أحدث أقدم